Categories: Videos

ദേവദൂതന്‍ 4K ട്രെയ്‌ലര്‍ കാണാം

രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ദേവദൂതന്‍’. മോഹന്‍ലാല്‍, ജയ പ്രദ, വിനീത് കുമാര്‍, മുരളി, ജനാര്‍ദ്ദനന്‍ എന്നിവരാണ് ദേവദൂതനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2000 ല്‍ റിലീസ് ചെയ്ത ദേവദൂതന്‍ അന്ന് തിയറ്ററുകളില്‍ വന്‍ പരാജയമായെങ്കിലും ഇന്ന് ഈ സിനിമയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. അതുകൊണ്ടാണ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദേവദൂതന്‍ റി റിലീസിനു ഒരുങ്ങുന്നത്. ജൂലൈ 26 നാണ് ദേവദൂതന്‍ 4കെ ദൃശ്യ മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുക.

24 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സിനിമ റി റിലീസ് ചെയ്യുന്നത് അത്യപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണെന്ന് ദേവദൂതന്റെ 4കെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ മോഹന്‍ലാല്‍ പറഞ്ഞു. ‘ ഫിലിമില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമയാണിത്. 24 വര്‍ഷം കഴിയുമ്പോള്‍ ഈ സിനിമ നഷ്ടപ്പെട്ടുപോകാനുള്ള സാധ്യതയുണ്ട്. അന്നുണ്ടായിരുന്ന ലാബുകളില്‍ പലതും ഇന്നില്ല. എന്നാല്‍ ഇതിന്റെ പ്രിന്റ് ഇപ്പോഴുമുണ്ട് എന്നതില്‍ നിന്നുതന്നെ ഈ സിനിമയ്‌ക്കൊരു ഭാഗ്യമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആര്‍ക്കോ ആരോടോ എന്തോ പറയാനുണ്ടെന്നാണ് സിനിമയില്‍ പറയുന്നത്. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, നിങ്ങളോട് ഞങ്ങള്‍ക്ക് എന്തോ പറയാനുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ചിത്രങ്ങുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

6 hours ago

അതിമനോഹരിയായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

6 hours ago

യാത്രാ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 hours ago

സ്‌റ്റൈലിഷ് ലുക്കുമായി മമിത ബൈജു

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത ബൈജു.…

6 hours ago

ബ്ലാക്കില്‍ അടിപൊളി ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

രണ്ട് കാതിലും കമ്മല്‍, അടിമുടി ഫ്രീക്ക് ലുക്ക്; ‘ചത്താ പച്ച’യിലെ മമ്മൂട്ടി

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…

2 days ago