Categories: Gossips

മമ്മൂട്ടിയുടെ നായികയായി സാമന്ത എത്തുന്നു !

മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രത്തിനു കൊച്ചിയില്‍ തുടക്കമായി. പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണ് ഇത്. മമ്മൂട്ടിയും സാമന്തയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, ലെന തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കും.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘എബിസിഡി’യിലൂടെ ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്തുക്കളായ സൂരജ്-നീരജ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ഡിഒപി വിഷ്ണു ദേവ് ആണ്. സംഗീതം ദര്‍ബുക ശിവ. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബലും ചേര്‍ന്നാണ് വിതരണം.

Mammootty – Gautham Menon film

അതേസമയം നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യാണ് മമ്മൂട്ടിയുടേതായി ഇനി തിയറ്ററുകളില്‍ എത്താനുള്ളത്. ‘ബസൂക്ക’യില്‍ ഗൗതം മേനോനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടി-ഗൗതം മേനോന്‍ സിനിമയുടെ ചര്‍ച്ചകള്‍ നടന്നത്.

അനില മൂര്‍ത്തി

Recent Posts

ബിഗ് ബോസ് വിളിച്ചാലും പോകില്ല; കാരണം വ്യക്തമാക്കി സന്തോഷ് വർക്കി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ…

17 minutes ago

ബോൾഡ് ലുക്കിൽ തിളങ്ങി ശ്രുതി; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ശ്രദ്ധേയയായ…

22 minutes ago

‘ചെന്നൈ വൈബ്‌സിൽ’ ശ്രുതി രജനീകാന്ത്; ശ്രദ്ധേയമായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ

പ്രശസ്ത ടെലിവിഷൻ താരം ശ്രുതി രജനീകാന്ത് ചെന്നൈയിൽ…

30 minutes ago

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

12 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

19 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

19 hours ago