Categories: latest news

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ഇതാണ് !

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്നു. നവാഗതനായ സോനു ടി.പി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യും. മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്റെ വേഷത്തിലാകും ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുക. കോമഡി ഴോണറില്‍ ആയിരിക്കും സിനിമ ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2015 ല്‍ റിലീസ് ചെയ്ത ‘എന്നും എപ്പോഴും’ ആണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിച്ച അവസാന ചിത്രം. പുതിയ സിനിമയ്ക്കു ‘ഹൃദയപൂര്‍വം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആരംഭത്തിലോ ആയിരിക്കും റിലീസ്. കൊച്ചിയിലും പൂണെയിലുമായാണ് ചിത്രീകരണം നടക്കുക.

Sathyan Anthikkad and Mohanlal

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായിക ആരായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ക്യാമറ അനു മൂത്തേടത്ത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

15 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

15 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

16 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

1 day ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

1 day ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

1 day ago