Categories: Gossips

മമ്മൂട്ടി ചിത്രം ബസൂക്കയ്ക്ക് എന്ത് സംഭവിച്ചു? കാര്യം നിസാരം

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. 2024 ന്റെ ആദ്യ പകുതിയില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ച ബസൂക്കയുടെ ടീസര്‍ പോലും ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഒരു ഘട്ടത്തില്‍ ഈ സിനിമ ഉപേക്ഷിച്ചോ എന്ന് പോലും മമ്മൂട്ടി ആരാധകര്‍ സംശയിച്ചു. എന്നാല്‍ ബസൂക്കയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബസൂക്ക ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും. ബസൂക്കയുടെ ടീസര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ചില പ്രധാന രംഗങ്ങള്‍ കൂടി ഇനി ഷൂട്ട് ചെയ്യാനുണ്ട്. അതിനു ശേഷമായിരിക്കും ടീസര്‍ പുറത്തുവിടുക. സാങ്കേതികമായ ചില കാരണങ്ങള്‍ സിനിമയുടെ ചിത്രീകരണം നീണ്ടുപോയതാണ് റിലീസ് വൈകാന്‍ കാരണം. അവധി ആഘോഷങ്ങള്‍ കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ മമ്മൂട്ടി ഉടന്‍ തന്നെ ബസൂക്കയുടെ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

Bazooka

അതേസമയം ബസൂക്കയില്‍ മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. വളരെ വ്യത്യസ്തമായ ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്റേത്. തിയേറ്റര്‍ ആന്‍ഡ് ഡ്രീംസും സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

8 hours ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

23 hours ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

24 hours ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

24 hours ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

24 hours ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

1 day ago