Categories: latest news

ജിഷ്ണുവിന്റെ മരണം എന്നെ വല്ലാതെ ബാധിച്ചിരുന്നു: രേണുക

കമല്‍ സംവിധാനം ചെയ്ത് 2002 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് നമ്മള്‍. സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, രേണുക മേനോന്‍, ഭാവന തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇപ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്. നമ്മളിലെ അപര്‍ണ എന്ന വായാടി നായിക കഥാപാത്രത്തെയാണ് രേണുക മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്.

നമ്മളിലൂടെയാണ് രേണുക അഭിനയ ലോകത്ത് അരങ്ങേറിയത്. ആലപ്പുഴ സ്വദേശിനിയാണ് താരം. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും, ഫ്രീഡം, വര്‍ഗം, പതാക എന്നീ മലയാള സിനിമകളിലും രേണുക ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. തെലുങ്ക്, കന്നഡ, തമിഴ് സിനിമകളിലും രേണുക സാന്നിധ്യം അറിയിച്ചു.

ഇപ്പോള്‍ ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് പറയുകയാണ് താരം. ജിഷ്ണു മരിക്കുമ്പോള്‍ ഞാന്‍ ഡെലിവറി കഴിഞ്ഞ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നു. അതിനാല്‍ ആ മരണം എന്നെ വല്ലാതെ ബാധിച്ചു. അത് എങ്ങനെയാണ് ബാധിച്ചതെന്ന് പറയാനറിയില്ല. എന്റെ ആരോഗ്യത്തെ ബാധിച്ചു. പൊട്ട വിചാരങ്ങള്‍ വന്നിരുന്നു എന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

2 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

15 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

15 hours ago