Categories: Gossips

ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചെന്ന് ജാസ്മിന്‍ ജാഫര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു ജാസ്മിന്. ജാസ്മിനെതിരെ മാത്രമല്ല ജാസ്മിന്റെ പിതാവിനെതിരേയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും പതിവായിരുന്നു. ഇപ്പോഴിതാ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് ജാസ്മിന്‍.

‘ സൈബര്‍ ബുള്ളിയിംഗ് എന്നേക്കാള്‍ നേരിട്ടത് എന്റെ വീട്ടുകാരാണ്. എന്റെ ഉമ്മയും അത്തയും എന്നോട് പറഞ്ഞത് ഞങ്ങള്‍ ആത്മഹത്യ ചെയ്താലോ എന്നു വരെ ചിന്തിച്ചുവെന്നാണ്. അങ്ങനൊരു സാഹചര്യത്തിലേക്ക് എത്തിപ്പോയി. ഇപ്പോഴും വരുന്ന കമന്റുകള്‍ നിന്റെ കയ്യിലിരിപ്പു കൊണ്ടല്ലേ എന്നാണ്. പറയാന്‍ ഭയങ്കര എളുപ്പമാണ്’ ജാസ്മിന്‍ പറയുന്നു.

Jasmine (Bigg Boss Malayalam)

എന്റെ അത്ത ഒരുപാട് സ്ട്രഗിള്‍ ചെയ്തു. ഒരു ഘട്ടം എത്തിയപ്പോള്‍ അത്ത പോയി ചാകട്ടെ എന്ന അവസ്ഥയിലെത്തി. അത്ത സഹികെട്ട് പലരേയും ചീത്തവിളിച്ചു. എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല. ഒരു പരിധി കഴിയുമ്പോള്‍ കൈ വിട്ടു പോകും. ഞാനാണെങ്കിലും പറഞ്ഞു പോകും. ഇതിനിടെ ഇവര്‍ ചെന്നൈയിലെ സെറ്റില്‍ പോയി പ്രശ്നമുണ്ടാക്കെന്ന് പ്രഷര്‍ ചെയ്യുന്നുമുണ്ടായിരുന്നു. അത്രയും സൈബര്‍ ബുള്ളിയിംഗ് നേരിട്ടുവെന്നും ജാസ്മിന്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

5 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

10 hours ago