Turbo (Mammootty)
മമ്മൂട്ടി ചിത്രം ടര്‍ബോയും ബിജു മേനോന്‍, ആസിഫ് അലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം തലവനും ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്ക്. സോണി ലിവ് ആണ് രണ്ട് സിനിമകളുടെയും ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ടര്‍ബോ ഓഗസ്റ്റിലും തലവന്‍ ഓണം റിലീസ് ആയി സെപ്റ്റംബറിലും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ എത്തും. കോടികള്‍ മുടക്കിയാണ് സോണി ലിവ് ടര്‍ബോയുടെ സംപ്രേഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം നിവിന്‍ പോളി-ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിച്ച മലയാളി ഫ്രം ഇന്ത്യ സോണി ലിവില്‍ പ്രദര്‍ശനം ആരംഭിച്ചു. തിയറ്ററുകളില്‍ സാമ്പത്തികമായി പരാജയപ്പെട്ട ഈ ചിത്രം സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണിയാണ്. പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനം തുടരുകയാണ്.
വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. തിയറ്ററുകളില്‍ നിന്ന് മാത്രം 80 കോടിയിലേറെ കളക്ട് ചെയ്യാന്‍ ടര്‍ബോയ്ക്കു സാധിച്ചിരുന്നു. മമ്മൂട്ടിക്കമ്പനിയാണ് ടര്‍ബോ നിര്‍മിച്ചത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…