Categories: latest news

കല്‍ക്കിയിലെ ആ രംഗം ചെയ്യാന്‍ ഞാന്‍ പേടിച്ചു: അന്ന ബെന്‍

കല്‍ക്കിയിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം അന്ന ബെന്‍. അമിതാഭ് ബച്ചന്‍, പ്രഭാസ്, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങി വന്‍ താരനിരയ്‌ക്കൊപ്പം ശക്തമായ കഥാപാത്രം തന്നെയാണ് അന്ന ബെന്‍ കല്‍ക്കിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫൈറ്റ് സീനുകളിലെ അന്ന ബെന്നിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്.

കയ്‌റ എന്ന പോരാളി വേഷത്തിലാണ് അന്ന കല്‍ക്കിയില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയിലെ ഏറ്റവും സുപ്രധാനമായ രംഗത്തില്‍ അഭിനയിക്കുന്ന സമയത്ത് പേടിയായിരുന്നെന്ന് അന്ന ബെന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ആദ്യമായാണ് സിനിമയില്‍ ഫൈറ്റ് ചെയ്യുന്നത്. ഒരാളെ വേദനിപ്പിക്കാതെ ഇടിക്കണം എന്നെല്ലാമുള്ളത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ സ്റ്റണ്ട് ഡയറക്ടര്‍ നിക് പവല്‍ അതെല്ലാം കൃത്യമായി പഠിപ്പിച്ചു. ദീപിക പദുക്കോണുമായി സിനിമയില്‍ കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നു. ആ രംഗങ്ങള്‍ ചെയ്യാനായതില്‍ സന്തോഷമുണ്ട്. വലിയ ഡയലോഗായിരുന്നു എന്നതിനാല്‍ ആ രംഗം ചെയ്യുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു.

എനിക്ക് തെലുങ്ക് അറിയില്ലായിരുന്നു. എന്റെ ഭാഗ്യത്തിന് ദീപികയ്ക്കും തെലുങ്ക് വശമുണ്ടായിരുന്നില്ല. രണ്ട് പേരും ഡയലോഗുകള്‍ പഠിച്ചാണ് പോയത്. സിനിമയില്‍ കാണുന്ന പോലെ സ്ഥലങ്ങളെ ഇല്ലായിരുന്നു. 80 ശതമാനം ഷൂട്ടുകളും ചെയ്തത് ഗ്രീന്‍ ഫ്ളോറിലാണ്. തറയില്‍ അല്പം മണല്‍ ഇട്ടിരുന്നു എന്ന് മാത്രമെ ഉണ്ടായിരുന്നുള്ളു. 2 വര്‍ഷത്തിനിടയില്‍ 15-20 ദിവസത്തെ ഷൂട്ടായിരുന്നു എനിക്കുണ്ടായിരുന്നത്. അത് ഒരുമിച്ചായിരുന്നില്ല. പല സമയങ്ങളിലായാണ് ഷൂട്ട് ചെയ്തത്. അന്ന ബെന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

9 hours ago

അതിസുന്ദരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വന്യ നായര്‍.…

10 hours ago

സ്റ്റൈലിഷ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

10 hours ago

വൈറ്റ് ഔട്ട്ഫിറ്റില്‍ അടിപൊളിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സാരിയില്‍ മനോഹരിയായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചുവപ്പില്‍ അടിപൊളിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago