Categories: Gossips

‘എന്റെ ലോകം, പാറ പോലെ എനിക്കൊപ്പം ഉറച്ചു നിന്നവള്‍’; നടി സെലിനു ആശംസകളുമായി മാധവ് സുരേഷ്

സുഹൃത്തും നടിയുമായ സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്. തന്റെ ജീവിതത്തില്‍ ഏറെ സ്‌പെഷല്‍ ആയിട്ടുള്ള വ്യക്തിയാണ് സെലിന്‍ എന്ന് മാധവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സെലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

‘ ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷല്‍ ആയിട്ടുള്ള ഒരാളെ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഒരാളാണ് എന്റെ ലോകം. ഞാന്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ ജീവിതത്തിലേക്ക് കയറിവന്ന് പാറപോലെ എനിക്കൊപ്പം ഉറച്ചു നിന്ന വ്യക്തി. ഒരു മനുഷ്യനെന്ന നിലയില്‍ എനിക്കുള്ള പോരായ്മകളെ തിരിച്ചറിയുകയും ഞാന്‍ അത് തിരുത്തി മുന്നോട്ടു പോകുന്നുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്യുന്ന ആള്‍. ആ ശബ്ദം എന്റെ കാതുകളില്‍ സംഗീതം പോലെ മുഴങ്ങുന്നു. ആ സാന്നിധ്യം എനിക്ക് അളവറ്റ ഊര്‍ജം നല്‍കുന്നതാണ്. ഞങ്ങള്‍ കണ്ടുമുട്ടിയ ദിവസം മുതല്‍ എന്റെ ജീവിതത്തിലെ വെളിച്ചമായി ഈ വ്യക്തി മാറിയിരിക്കുന്നു. ജന്മദിനാശംസകള്‍ സൂപ്പര്‍സ്റ്റാര്‍, ചിക്കാട്രോണ്‍, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി..’ എന്നാണ് മാധവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ പ്രധാന വാക്കുകള്‍.

അതേസമയം പോസ്റ്റ് ചര്‍ച്ചയായതിനു പിന്നാലെ മാധവും സെലിനും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചു. ഉടന്‍ തന്നെ ഈ റിപ്പോര്‍ട്ടുകള്‍ നിരസിച്ച് മാധവ് രംഗത്തെത്തി. സെലിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവച്ച കുറിപ്പ് ഒരല്‍പം കടന്നു പോയെന്നും തല്‍ക്കാലം സെലിനുമായി പ്രണയത്തില്‍ അല്ലെന്നും മാധവ് വെളിപ്പെടുത്തി.

അനില മൂര്‍ത്തി

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

1 hour ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

1 hour ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

15 hours ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

15 hours ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

1 day ago