Categories: Gossips

രണ്ടാം ഭാഗം പ്രഖ്യാപിച്ച ഗഗനചാരിയുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍ എത്രയെന്നോ?

സയന്‍സ് ഫിക്ഷന്‍ ചിത്രം ഗഗനചാരിക്ക് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. വേറിട്ട സിനിമാനുഭവം ആണെന്ന് പ്രേക്ഷകര്‍ പറയുമ്പോഴും തിയറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിനു സാധിക്കുന്നില്ല. സാക് നില്‍ക് വെബ് സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് 1.46 കോടി മാത്രമാണ് ഗഗനചാരി വേള്‍ഡ് വൈഡായി നേടിയിരിക്കുന്നത്.

11-ാം ദിവസമായ ഇന്നലെ കേരള ബോക്സ്ഓഫീസില്‍ നിന്ന് അഞ്ച് ലക്ഷം മാത്രമാണ് ഗഗനചാരി കളക്ട് ചെയ്തത്. പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍ക്കിക്ക് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇക്കാരണത്താലാണ് ഗഗനചാരിക്ക് പ്രേക്ഷകരുടെ തള്ളിക്കയറ്റം ഇല്ലാത്തത്.

Suresh Gopi in Gaganachari

അതേസമയം ഗഗനചാരിക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തില്‍ സുരേഷ് ഗോപി നിര്‍ണായക വേഷത്തില്‍ എത്തും. അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, ഗണേഷ് കുമാര്‍ എന്നിവരാണ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago