Categories: latest news

അഭിനയത്തിലും സ്റ്റൈലിലും എപ്പോഴും ഡിഫറന്റ്; പുതിയ ചിത്രങ്ങളുമായി പാര്‍വതി

പുതിയ ഫോട്ടോഷൂട്ടുമായി നടി പാര്‍വതി തിരുവോത്ത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ തന്റെ പുതിയ സിനിമയായ ഉള്ളൊഴുക്ക് പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായാണ് താരത്തെ വളരെ വ്യത്യസ്തമായ ലുക്കില്‍ കാണുന്നത്. കറുപ്പില്‍ സ്റ്റൈലിഷ് ആയാണ് താരം ഫോട്ടോയ്ക്കു പോസ് ചെയ്യുന്നത്. പാര്‍വതിയുടെ കോസ്റ്റ്യൂം തന്നെയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കില്‍ ഉര്‍വശിയും പാര്‍വതിയുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍വതിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്ന ഉള്ളൊഴുക്ക് സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ ലഭിക്കുന്നത്.

2006 ല്‍ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് എത്തിയത്. 1988 ഏപ്രില്‍ ഏഴിനാണ് പാര്‍വതിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 36 വയസ്സാണ് പ്രായം.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചതോടെയാണ് പാര്‍വതി സിനിമയില്‍ സജീവമായത്. വിനോദയാത്ര, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ചാര്‍ലി, കൂടെ, ഉയരെ, വൈറസ്, ആണും പെണ്ണും, ആര്‍ക്കറിയാം എന്നിവയാണ് പാര്‍വതിയുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

2 minutes ago

സാരിയില്‍ അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

5 minutes ago

പ്രീ റിലീസ് ഇവന്റ് ക്ലിക്കായി; കളങ്കാവല്‍ റിലീസിനു മുന്‍പ് എത്ര നേടിയെന്നോ?

മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' നാളെ (ഡിസംബര്‍ അഞ്ച്)…

20 hours ago

സ്റ്റൈലിഷ് പോസുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ ഗംഭീര ലുക്കുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

2 days ago

ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 days ago