Categories: latest news

40 വയസ് കഴിഞ്ഞു, അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്: സംയുക്ത വര്‍മ്മ

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്ക് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. യോഗആഭ്യാസങ്ങളിലൂടെയും സംയുക്ത ആരാധകരെ ഞെട്ടിച്ചിരുന്നു.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത എത്തിയത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടുതല്‍ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

ഇപ്പോള്‍ തനിക്ക് 40 വയസ് കഴിഞ്ഞെന്ന് പറയുകയാണ് താരം. അതിന്റേതായ പ്രശ്‌നങ്ങളും ഉണ്ടെന്ന് പറയുകയാണ് താരം. ഒരു പരിധിയില്‍ കൂടുതല്‍ ഇഷ്ടമുള്ളതു പോലെ ഭക്ഷണം കഴിച്ച് ജീവിക്കാന്‍ പറ്റില്ല. എന്റെ വയസ്സിലുളള ഒരുപാട് സ്ത്രീകളുണ്ടാവുമല്ലോ. നമുക്ക് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ വരും. ഭക്ഷണം ഒരുപാട് ലേറ്റായി കഴിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകും. എനിക്കുമുണ്ട് പ്രശ്‌നങ്ങള്‍, അത് പണ്ട് ഉണ്ടായിരുന്നില്ല. മാത്രമല്ല പത്തു കൊല്ലം മുന്‍പ് ഞാന്‍ ചെയ്തിരുന്ന പ്രാക്ടീസ് എനിക്കിപ്പോള്‍ ചെയ്യാനും പറ്റില്ല എന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

‘സുകൂൻ’ തേടി പ്രിയ താരം; മലനിരകളുടെ ഭംഗിയിൽ കുടുംബത്തോടൊപ്പം നിമ്മി അരുൺഗോപൻ

തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മനസ്സിന് ശാന്തിയും സമാധാനവും…

3 hours ago