ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശ്രീക്കുട്ടി എന്ന നടി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. പിന്നീട് നല്ല സീരിയലുകളുടെ ഭാഗമാകാനും ശ്രീക്കുട്ടിക്ക് സാധിച്ചിരുന്നു.
നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. സസ്‌നേഹം എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. വിവാഹത്തോടെയായിരുന്നും ശ്രീക്കുട്ടി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്.
ഇപ്പോള്‍ വീണ്ടും ഗര്‍ഭിയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. ഇത്തരം ചോദ്യങ്ങള്‍ വേദനിപ്പിക്കുന്നത്. തീര്‍ത്തും തങ്ങളുടെ പേഴ്‌സണല്‍ ആയ കാര്യമാണ് ചോദിക്കുന്നതെന്നുമാണ് ശ്രീക്കുട്ടി പറയുന്നത്. ”എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ നിങ്ങളുമായി പങ്കുവെക്കാറുണ്ട്. അത്രയും വലിയൊരു വിശേഷം വന്നാല്‍ പറയാതിരിക്കുമോ? നിലവില്‍ ഞാന്‍ ഗര്‍ഭിണിയല്ല. പിന്നെ വേദയ്‌ക്കൊരു കൂട്ട് വേണ്ടേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അങ്ങനെ ഒന്ന് സംഭവിച്ചു കഴിഞ്ഞാല്‍ പറയാം” എന്നായിരുന്നു ശ്രൂക്കുട്ടിയുടെ പ്രതികരണം.
കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…
ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…
സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…
നാര്‍സിസ്റ്റിക് അബ്യൂസില്‍ നിന്ന് പുറത്തുകടന്ന ശേഷം നടി…
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തി നടൻ മമ്മൂട്ടി.…