Categories: latest news

ഒരു വാതില്‍ അടയ്ക്കപ്പെടുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്നല്ലേ: പാര്‍വതി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

ഇപ്പോള്‍ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ആക്രമണങ്ങളെക്കുറിച്ച് പറയുകയാണ് താരം. ലോകത്തെ ഈ വെറുപ്പാണ് സ്വയം സ്‌നേഹിക്കാന്‍ എന്നെ കൂടുതല്‍ പ്രാപ്തയായിക്കിയത്. എന്നെ വിശ്വസിക്കുന്ന സംവിധായകരും നിര്‍മാതാക്കളും എന്നെ തേടിവരുന്നുണ്ട്. അത് മാത്രമാണ് ഞാനും നോക്കുന്നത്. പിന്നെ ഒരു വാതില്‍ അടയ്ക്കപ്പെടുമ്പോള്‍ മറ്റൊന്നു തുറക്കുമല്ലോ എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

‘സുകൂൻ’ തേടി പ്രിയ താരം; മലനിരകളുടെ ഭംഗിയിൽ കുടുംബത്തോടൊപ്പം നിമ്മി അരുൺഗോപൻ

തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മനസ്സിന് ശാന്തിയും സമാധാനവും…

2 hours ago