Categories: latest news

വിവാഹ മോചന സമയത്ത് ഒരുപാട് പ്രശ്‌നങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത്: സീമ ജി നായര്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് സീമ നായര്‍. ഒരുപിടി നല്ല സിനിമകളിലും സീരിയലുകളിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും സീമ അഭിനയ രംഗത്ത് സജീവമാണ്.

അഭിനയേത്രി എന്നതിലുപരിയായി നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തക കൂടികയാണ് സീമ. നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായവുമായി സീമ എത്താറുണ്ട്. നടി ശരണ്യ ശശിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയിരുന്നത് സീമയാണ്.

ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. അമ്മയുടെ നിര്‍ബന്ധപ്രകാരമായിരുന്നു വിവാഹം ചെയ്തത്. പ്രേമ വിവാഹമെന്നോ അറേഞ്ച്ട് മാര്യേജ് എന്നോ പറയാന്‍ സാധിക്കില്ല. അമ്മ മരിക്കുമ്പോള്‍ എന്നെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിച്ചു എന്ന് വിശ്വസിച്ചാണ് മരിച്ചത്. എന്നാല്‍ ഭര്‍ത്താവും ഞാനും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായി.

അദ്ദേഹത്തെ ഒരിക്കലും കുറ്റം പറയില്ല. എന്നോട് അദ്ദേഹത്തിന് ചിലപ്പോള്‍ പൊരുത്തപ്പെടാന്‍ സാധിച്ചിട്ടുണ്ടാകില്ല. വിവിഹ മോചന സമയത്ത് കുറെ പ്രശ്‌നങ്ങള്‍ താന്‍ ്അനുഭവിച്ചു. ഹാര്‍ട്ടിന് പ്രശ്‌നത്തോടെയായിരുന്ന മകന്‍ ജനിച്ചത്. അങ്ങനെ കുറേ പ്രശ്‌നങ്ങളിലൂടെ താന്‍ കടന്നു പോയി എന്നാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago