Categories: latest news

രാജുവേട്ടന്‍ ഇടപെട്ട് എന്റെ വേഷം കളഞ്ഞിട്ടില്ല: ആസിഫ് അലി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി.പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിലേക്ക് എത്തുന്നത്.

രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ ഇദ്ദേഹം നായകനായി. ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി. ഈ സിനിമകള്‍ വന്‍ വിജയങ്ങളുമായിരുന്നു

അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരു വേഷം ചെയ്യാന്‍ അസിഫ് അലിയെ തീരുമാനിച്ചിരുന്നു എന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നാദിര്‍ഷ പറഞ്ഞിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ അത് പൃഥ്വിരാജ് ഇടപെട്ട് വേഷം കളഞ്ഞു എന്നാക്കി. ഇപ്പോള്‍ അതില്‍ മറുപടി പറയുകയാണ് ആസിഫ് അലി.
അതൊരു ഭയങ്കര തെറ്റിദ്ധാരണയാണ്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്റെ അര്‍ഥം. അവര്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വച്ച് ആ കഥാപാത്രങ്ങളായി അവര്‍ മൂന്ന് പേര്‍ ആണെങ്കില്‍ അത് കറക്റ്റ് ആയിരിക്കും. ആ സ്‌ക്രീന്‍ സ്‌പേസില്‍ ഞാന്‍ പോയിനിന്നാല്‍ ആളുകള്‍ കാണുമ്പോള്‍ ഞാന്‍ ഒരു അനിയനെപ്പോലെ തോന്നിയേക്കാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ ഒരിക്കലും എന്നെ ആ സിനിമയില്‍ നിന്ന് മാറ്റണമെന്നല്ല പറഞ്ഞത്’ എന്നാണ് ആസിഫ് പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

14 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

14 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

14 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

18 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

19 hours ago