Categories: latest news

മോണ്‍സ്റ്ററിന്റെ ക്ഷീണം തീര്‍ക്കാന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്നു; പുലിമുരുകനെ കടത്തിവെട്ടും !

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ തിയറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുകയാണ്. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കു ശേഷമാണ് ടര്‍ബോയിലൂടെ വൈശാഖ് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്ന വെളിപ്പെടുത്തലാണ് വൈശാഖ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന അപ്‌ഡേറ്റാണ് ഇത്.

മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായ മോഹന്‍ലാലിന്റെ പുലിമുരുകന്‍ സംവിധാനം ചെയ്തത് വൈശാഖാണ്. അതിനേക്കാള്‍ വലിയ ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യാനാണ് വൈശാഖ് മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്നത്. മോഹന്‍ലാലും വൈശാഖും ഒന്നിച്ച അവസാന ചിത്രം മോണ്‍സ്റ്റര്‍ വലിയ പരാജയമായിരുന്നു. മോണ്‍സ്റ്ററിന്റെ ക്ഷീണം തീര്‍ക്കാനാണ് പുതിയ ചിത്രത്തിലൂടെ വൈശാഖ് ലക്ഷ്യമിടുന്നത്.

Mohanlal (Monster)

മോഹന്‍ലാലിനായി മറ്റൊരു കഥ തയ്യാറാക്കിയിട്ടുണ്ട്. മോണ്‍സ്റ്റര്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം അതില്‍ തീര്‍ക്കുമെന്നാണ് വൈശാഖ് പറഞ്ഞത്. മോഹന്‍ലാലിനും തനിക്കും ആക്ഷന്‍ ഒരുപാട് ഇഷ്ടമാണ്. പുലിമുരുകനില്‍ കണ്ടതെല്ലാം ചെറുതാണ്. അടുത്ത ചിത്രത്തില്‍ ആക്ഷന്റെ വന്‍ പരിപാടി തന്നെ കാണാം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും സിനിമ നിര്‍മിക്കുകയെന്നും വൈശാഖ് സൂചന നല്‍കി.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

16 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 days ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 days ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

3 days ago