Categories: latest news

കുടുംബവിളക്ക് നടി മീര വാസുദേവന്‍ വിവാഹിതയായി; വരന്‍ സീരിയല്‍ രംഗത്തുനിന്ന് തന്നെ !

കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടി മീര വാസുദേവന്‍ വീണ്ടും വിവാഹിതയായി. ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. കോയമ്പത്തൂരില്‍ വെച്ചായിരുന്നു വിവാഹം. മീര തന്നെയാണ് വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

മേയ് 21 ന് തങ്ങള്‍ ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്‌തെന്ന് മീര വെളിപ്പെടുത്തി. 2019 മുതല്‍ തങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒരു വര്‍ഷത്തോളമായി അടുത്ത സൗഹൃദത്തിലാണെന്നും മീര പറഞ്ഞു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

മീരയുടെ മൂന്നാം വിവാഹമാണ് ഇത്. 23-ാം വയസ്സിലാണ് മീരയുടെ ആദ്യ വിവാഹം. വിശാല്‍ അഗര്‍വാള്‍ ആയിരുന്നു ജീവിത പങ്കാളി. ഈ ബന്ധം മൂന്ന് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. ചേര്‍ന്നു പോകുന്നില്ലെന്ന് കണ്ടപ്പോള്‍ ഇരുവരും വിവാഹമോചനം നേടി. 2012 ല്‍ മീര രണ്ടാമത്തെ വിവാഹം കഴിച്ചു. നടന്‍ ജോണ്‍ കൊക്കനെയാണ് മീര രണ്ടാമത് ജീവിത പങ്കാളിയാക്കിയത്. നാല് വര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ദിവ്യ പ്രഭ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ പ്രഭ.…

8 hours ago

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

3 days ago