കാന്‍സ് ചലച്ചിത്ര മേളയുടെ റെഡ് കാര്‍പ്പെറ്റില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി കനി കുസൃതി. തണ്ണീര്‍മത്തന്‍ ബാഗുമായാണ് കനി കുസൃതി റെഡ് കാര്‍പ്പെറ്റില്‍ പോസ് ചെയ്തത്. പകുതി മുറിച്ച തണ്ണീര്‍ മത്തന്റെ രൂപത്തിലുള്ള ബാഗാണ് കനി കുസൃതിയുടെ കൈയില്‍ ഉണ്ടായിരുന്നത്. പലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ അടയാളമാണ് പകുതി മുറിച്ച തണ്ണീര്‍മത്തന്‍.
ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ആഗോള വേദിയില്‍ ഒരു മലയാളി നടി ഇത്തരത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി എത്തുന്നത്. ദേശീയ മാധ്യമങ്ങളില്‍ അടക്കം ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
താന്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് കനി കാനിലെത്തുന്നത്. 30 വര്‍ഷത്തിനുശേഷമാണ് കാന്‍ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്കു ഒരു ഇന്ത്യന്‍ സിനിമ തിരഞ്ഞെടുക്കപ്പെടുന്നത്. മലയാളത്തില്‍ നിന്ന് നടി ദിവ്യ പ്രഭയും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി…
മമ്മൂട്ടി ചിത്രം ബസൂക്കയുടെ പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…