Categories: latest news

മോണ്‍സ്റ്ററില്‍ വീണപ്പോള്‍ എല്ലാവരും പരിഹസിച്ചു; ടര്‍ബോയിലൂടെ തിരിച്ചുവരവ് നടത്തി വൈശാഖ്

തിരിച്ചുവരവ് ആഘോഷമാക്കി സംവിധായകന്‍ വൈശാഖ്. മമ്മൂട്ടി നായകനായ ടര്‍ബോയ്ക്ക് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രണ്ട് തുടര്‍ പരാജയങ്ങള്‍ക്ക് ശേഷമാണ് വൈശാഖ് ടര്‍ബോയിലൂടെ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുന്നത്.

ശരാശരി നിലവാരമുള്ള തിരക്കഥയെ തന്റെ മേക്കിങ് മികവുകൊണ്ട് മികച്ചൊരു സിനിമയാക്കാന്‍ വൈശാഖിനു സാധിച്ചു. ടെക്നിക്കല്‍ ക്വാളിറ്റി തന്നെയാണ് സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ പ്രധാന കാരണം. ക്ലൈമാക്സ് അടക്കമുള്ള അവസാന 45 മിനിറ്റ് വൈശാഖ് എന്ന സംവിധായകന്റെ മേക്കിങ് ക്വാളിറ്റി എടുത്തുകാണിക്കുന്നതാണ്.

2010 ല്‍ പോക്കിരിരാജയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വൈശാഖിന്റെ കരിയര്‍ കയറ്റിറക്കങ്ങളുടേതായിരുന്നു. പോക്കിരിരാജ വന്‍ വിജയമായിരുന്നു. പിന്നാലെ വന്ന സീനിയേഴ്സും മല്ലു സിങ്ങും തിയറ്ററുകളില്‍ വിജയിച്ചു. സൗണ്ട് തോമ, വിശുദ്ധന്‍, കസിന്‍സ് എന്നീ സിനിമകള്‍ തുടര്‍ പരാജയമായി. 2016 ല്‍ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനിലൂടെ വന്‍ തിരിച്ചുവരവാണ് പിന്നീട് വൈശാഖ് നടത്തിയത്. 2019 ല്‍ പുറത്തിറങ്ങിയ മധുരരാജ സാമ്പത്തിക വിജയം നേടിയെങ്കിലും പ്രതീക്ഷിച്ച തോതില്‍ പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചില്ല. അതിനുശേഷം രണ്ട് തുടര്‍ പരാജയങ്ങള്‍, നൈറ്റ് ഡ്രൈവും മോണ്‍സ്റ്ററും.

2022 ല്‍ പുറത്തിറങ്ങിയ മോണ്‍സ്റ്റര്‍ വലിയ മുതല്‍മുടക്ക് ഉള്ള ചിത്രമായിരുന്നു. എന്നാല്‍ സാമ്പത്തികമായി വിജയിക്കാന്‍ ചിത്രത്തിനു സാധിച്ചില്ല. മാത്രമല്ല മോണ്‍സ്റ്ററിന്റെ പരാജയം വൈശാഖിനെ തളര്‍ത്തി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് പോലും പ്രേക്ഷകര്‍ വിധിയെഴുതി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മറ്റൊരു വൈശാഖ് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുന്നത്. രണ്ട് തുടര്‍ പരാജയങ്ങളുടേയും കണക്ക് തീര്‍ക്കുന്ന വിധമാണ് ടര്‍ബോയ്ക്കും വൈശാഖിനും ഇപ്പോള്‍ പ്രശംസ ലഭിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

11 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

11 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago