Categories: Videos

ഏതെങ്കിലും പരിപാടിക്ക് ഇരിക്കുമ്പോള്‍ വിളിക്കും, എടുത്തില്ലെങ്കില്‍ വിളിച്ചു കൊണ്ടേയിരിക്കും; ആറാട്ട് അണ്ണനെ കുറിച്ച് നടി അനാര്‍ക്കലി

സിനിമ മേഖലയില്‍ ഉള്ളവര്‍ക്കെല്ലാം ഏറെ സുപരിചിതനായ ആളാണ് സന്തോഷ് വര്‍ക്കി അഥവാ ആറാട്ട് അണ്ണന്‍. തിയറ്റര്‍ റിവ്യുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇയാള്‍ പല സിനിമ താരങ്ങളേയും ഫോണില്‍ വിളിക്കാറുണ്ട്. അത്തരത്തില്‍ തനിക്കും ആറാട്ട് അണ്ണന്റെ ഫോണ്‍ കോള്‍സ് വരാറുണ്ടെന്ന് നടി അനാര്‍ക്കലി മരിക്കാര്‍ പറയുന്നു. ജോബ് ലെസ് ക്ലബ് എന്ന യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യം പറഞ്ഞത്.

‘ ആറാട്ട് അണ്ണന്‍ ഇടയ്ക്ക് എന്നെ ഫോണില്‍ വിളിക്കാറുണ്ട്. എനിക്കങ്ങനെ പുള്ളിയെ റോങ് ആയൊന്നും ഫീല്‍ ചെയ്തിട്ടില്ല. ഫോണില്‍ വിളിച്ചാല്‍ 20 സെക്കന്‍ഡില്‍ കൂടുതല്‍ പുള്ളി സംസാരിക്കാറില്ല. എന്നെ ബുദ്ധിമുട്ടിക്കത്തേയില്ല..! അങ്ങനല്ല, ഇടയ്ക്ക് ബുദ്ധിമുട്ടിക്കാറുണ്ട്..(ചിരിക്കുന്നു) നമ്മള്‍ എന്തെങ്കിലും പരിപാടിയില്‍ ഇരിക്കുമ്പോള്‍ ഫോണ്‍ എടുക്കാന്‍ പറ്റില്ല. ഫോണ്‍ എടുത്തില്ലെങ്കില്‍ പുള്ളി പിന്നെയും പിന്നെയും വിളിക്കും. ഞാന്‍ ബ്ലോക്കൊന്നും ചെയ്യാറില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ചിട്ട് ‘ഹലോ… അനാര്‍ക്കലി വളരെ സുന്ദരിയാണ്… അനാര്‍ക്കലി വളരെ ബോള്‍ഡാണ്.. അപ്പോ ഓക്കെ’ എന്നു പറഞ്ഞ് ഫോണ്‍ വയ്ക്കും.’ അനാര്‍ക്കലി പറഞ്ഞു.

അനാര്‍ക്കലി മരിക്കാര്‍ നായികയായി അഭിനയിക്കുന്ന മന്ദാകിനി മേയ് 24 നാണ് തിയറ്ററുകളിലെത്തുന്നത്. കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

12 hours ago

സ്‌റ്റൈലിഷ് പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

കിടിലന്‍ ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

എലഗന്റ് ലുക്കുമായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

13 hours ago

എല്ലാം പറഞ്ഞുറപ്പിച്ചാണ് വിവാഹം ചെയ്തത്; മീര നന്ദന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍.…

1 day ago