Categories: latest news

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല എന്റെ വഴി: ലക്ഷ്മി ഗോപാലസ്വാമി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരായായ നടിയാണ് ലക്ഷ് ഗോപാലസ്വമി. ചുരുക്കം സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും ആ വേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് മലയാളി ആരാധകര്‍ സ്വീകരിച്ചത്.

അഭിനയേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് ലക്ഷ്മി. അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായാണ് ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലേക്കുള്ള കടന്നുവരവ്.

ഇപ്പോള്‍ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് പറയുകയാണ് താരം. അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴിയെന്ന് താരം പറയുന്നു. ‘എന്തുകൊണ്ട് മലയാള സിനിമയിലേക്ക് വരുന്നില്ല സെലക്റ്റീവായോ എന്നെല്ലാം പലരും ചോദിക്കുന്നു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ പ്രശ്‌നമാണ്. നാല്‍പ്പത്തിയഞ്ച് കഴിഞ്ഞ അഭിനേത്രികള്‍ക്കെല്ലാം ഈ പ്രയാസമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അമ്മവേഷങ്ങള്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ ഇതുവരെ ചെയ്ത വേഷങ്ങളിലൂടെ പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തുന്ന കഥാപാത്രങ്ങളുമായി മാത്രം ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ മതിയെന്നാണ് തീരുമാനം എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

4 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

4 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

4 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

4 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

4 hours ago