Biju Menon
വില്ലനായും സഹനടനായും നായകനായും മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രിയനടനാണ് ബിജു മേനോന്‍. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബിജു മേനോന്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് സിനിമാരംഗത്തും താരം സജീവമായി. 1999 ല്‍ പുറത്തിറങ്ങിയ പത്രത്തിലെ ഫിറോസ് എന്ന കഥാപാത്രം കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒരു മറവത്തൂര്‍ കനവ്, കണ്ണെഴുതി പൊട്ടുംതൊട്ട്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, മില്ലേനിയം സ്റ്റാര്‍സ്, മഴ, മധുരനൊമ്പരക്കാറ്റ്, രണ്ടാം ഭാവം, മേഘമല്‍ഹാര്‍, ശിവം, പട്ടാളം, ചാന്ത്‌പൊട്ട്, ഡാഡികൂള്‍, മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, ഓര്‍ഡിനറി, റണ്‍ ബേബി റണ്‍, റോമന്‍സ്, അനാര്‍ക്കലി, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. നടി സംയുക്ത വര്‍മ്മയാണ് ബിജുവിന്റെ ജീവിതപങ്കാളി.
ഇപ്പോള്‍ തന്റെ സിനാമാ ജീവിതത്തിന്റെ 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ് താരം. ഇപ്പോള്‍ അതേക്കുറിച്ചാണ് ബിജു മേനോന്‍ സംസാരിക്കുന്നത്.
ഒരുപാട് സന്തോഷമുണ്ട് ഇവിടെ വരെയെത്തിയതില്‍. മുപ്പത് വര്‍ഷത്തെ യാത്ര ഒട്ടും പ്രതീക്ഷിക്കാതെ തുടങ്ങിയതാണ്. അന്നൊന്നും ഒട്ടും സീരിയസ് ആയിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുന്ന സമയത്താണ് സിനിമയിലെത്തിയത്. സിനിമയില്‍ വന്ന് കുറേ കാലം കഴിഞ്ഞ് നമ്മുടെ ജീവിത മാര്‍?ഗം ഇതാണെന്ന് തിരിച്ചറിഞ്ഞു. കുറച്ചു കൂടി സിനിമയെ സീരിയസായി കാണാനും സ്‌നേഹിക്കാനും തുടങ്ങി. വളരെ സന്തോഷം, എല്ലാം ഒരു ഭാ?ഗ്യമായി കരുതുന്നു ബിജു മേനോന്‍ പറയുന്നു.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ ബാലമുരളി.…