Categories: latest news

ഗേള്‍ ഫ്രണ്ടിനൊപ്പം തിളങ്ങി ഗോപി സുന്ദര്‍; അസഹിഷ്ണുത അവസാനിപ്പിക്കാതെ സദാചാരവാദികള്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനോടുള്ള അസഹിഷ്ണുത അവസാനിപ്പിക്കാതെ സദാചാരവാദികള്‍. പെണ്‍ സുഹൃത്തിനൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെ വളരെ മോശമായാണ് പലരും പ്രതികരിച്ചിരിക്കുന്നത്. പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനാണ് പെണ്‍ സുഹൃത്തിനൊപ്പം ഗോപി സുന്ദര്‍ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അപ്പന്‍ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പെരുമാനിയുടെ ഓഡിയോ ലോഞ്ചും പ്രീമിയറും നടത്തിയത് ലുലു മാളിലായിരുന്നു. മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമാണ് ഗോപീ സുന്ദര്‍ ലുലുമാളിലേക്ക് എത്തിയത്. മയോനി ഗ്ലാമര്‍ വേഷത്തിലായിരുന്നു ഗോപീസുന്ദറിനൊപ്പമെത്തിയത്. ഇത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നതും.

കറുപ്പ് നിറത്തിലുള്ള സ്ലീവ്ലെസ്സ് ക്രോപ്പ് ടോപ്പും സ്‌കേര്‍ട്ടുമാണ് മയോനി ധരിച്ചിരിക്കുന്നത്. ഗോപീസുന്ദറും സമാനമായ കളര്‍ കോമ്പിനേഷനിലുള്ള ടീഷര്‍ട്ടും പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ എത്രാമത്തെ ഗേള്‍ ഫ്രണ്ടാണ് ഇതെന്ന് പലരും ട്രോള്‍ രൂപത്തില്‍ ചോദിക്കുന്നു. ‘ഇവന് ഇത് തന്നെയാണോ പണി’ എന്നുള്ള മോശം കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെയുണ്ട്.

അനില മൂര്‍ത്തി

Recent Posts

എന്റെ ടോക്‌സിക്കായ ബന്ധം ഉപേക്ഷിച്ചു: സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

8 hours ago

പെണ്‍കൊച്ചാണെങ്കിലും ആണ്‍കൊച്ചാണെങ്കിലും ഞാന്‍ വാങ്ങിയതെല്ലാം ഇടീപ്പിക്കും; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

8 hours ago

ദിലീപും മഞ്ജു വാര്യരും ഒരിക്കലും പിടിതന്നില്ല; കമല്‍ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

അതിസുന്ദരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

13 hours ago

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago