Categories: latest news

വാപ്പിച്ചിക്കും ഉമ്മിച്ചിക്കും ആശംസകളുമായി ചാലു; ഇരുവരും ഒന്നിച്ചിട്ട് 45 വര്‍ഷം

45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. 1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്. വാപ്പിച്ചിക്കും ഉമ്മിച്ചിക്കും ദുല്‍ഖര്‍ സല്‍മാന്‍ വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ നേര്‍ന്നു. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ ലോകത്തിനു നിങ്ങള്‍ രണ്ട് പേരും ലക്ഷ്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ട് 45 വര്‍ഷങ്ങളായി. നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിന്റെ ഭാഗമായും അതിന്റെ സ്‌നേഹവും ഊഷ്മളതയും അനുഭവിക്കാന്‍ കഴിഞ്ഞതിലൂടെയും ഞങ്ങളാണ് അനുഗ്രഹിക്കപ്പെട്ടത്. ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ..! നിങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ഇതിനെ ലൗകികവും അസാധാരണവുമാക്കുന്നു,’ ദുല്‍ഖര്‍ കുറിച്ചു.

സുറുമി, ദുല്‍ഖര്‍ എന്നിവരാണ് മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതികളുടെ മക്കള്‍. സുല്‍ഫത്തിനെ വിവാഹം കഴിക്കുമ്പോള്‍ മമ്മൂട്ടി സിനിമയിലെത്തിയിട്ടില്ല. അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

10 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

11 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago