Categories: Gossips

ദിലീപും നിവിന്‍ പോളിയും വന്നിട്ടും രംഗണ്ണന്‍ ആവേശം അവസാനിക്കുന്നില്ല; ഇതുവരെ എത്ര കോടി നേടിയെന്നോ?

ഫഹദ് ഫാസിലിനെ നായകനാക്കി ജിതു മാധവന്‍ സംവിധാനം ചെയ്ത ആവേശം 150 കോടി ക്ലബിലേക്ക്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 140 കോടിയായെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 150 കോടിയെന്ന നേട്ടം സ്വന്തമാക്കുമെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ആദ്യ നൂറ് കോടി മലയാള സിനിമ കൂടിയാണ് ആവേശം. രംഗന്‍ എന്ന ഡോണ്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്.

Fahad faasil – Aavesham

നിവിന്‍ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യ, ദിലീപ് ചിത്രം പവി കെയര്‍ ടേക്കര്‍ എന്നീ പുതിയ ചിത്രങ്ങള്‍ തിയറ്ററുകളിലെത്തിയിട്ടും പ്രേക്ഷകര്‍ക്ക് ആവേശത്തോടുള്ള ക്രേസ് അവസാനിക്കുന്നില്ല. കേരളത്തിനു പുറത്തും വന്‍ സ്വീകാര്യതയാണ് ആവേശത്തിനു ലഭിക്കുന്നത്.

റിലീസ് ചെയ്തു 13-ാം ദിവസമാണ് ആവേശം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചത്. ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണ് ആവേശം. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആടുജീവിതം എന്നിവയാണ് ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

5 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

5 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

5 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

12 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

12 hours ago