Categories: latest news

സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പിച്ചോ? ടര്‍ബോയുടെ റിലീസ് നേരത്തെയാക്കി മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ മേയ് 23 നു തിയറ്ററുകളിലെത്തും. വേള്‍ഡ് വൈഡായാണ് ചിത്രം അന്നേദിവസം റിലീസ് ചെയ്യുക. ജൂണ്‍ 13 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ജൂണില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിനാല്‍ ശക്തമായ മഴ തിയറ്റര്‍ വ്യവസായത്തിനു തിരിച്ചടിയായേക്കും. ഇത് മുന്നില്‍ കണ്ടാണ് റിലീസ് നേരത്തെ ആക്കാന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്.

മാത്രമല്ല ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കാരണം അടുത്ത അധ്യയന വര്‍ഷം ജൂണ്‍ 10 നാണ് ആരംഭിക്കുക. അതുവരെ കേരളത്തിലെ അടക്കം സ്‌കൂളുകള്‍ക്ക് അവധിയാണ്. ഈ അവധി ദിവസങ്ങള്‍ കൂടി ലക്ഷ്യമിട്ടാണ് ടര്‍ബോയുടെ റിലീസ് മേയ് 23 ലേക്ക് മാറ്റിയത്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ഇതുവരെ ചെയ്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കോമഡി – ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഉടന്‍ പുറത്തുവിടും.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

24 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

28 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

32 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago