Malayalee From India
നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ തിയറ്ററുകളില്‍. ആദ്യ പകുതി കഴിയുമ്പോള്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യയെന്ന് ആദ്യ പകുതിക്ക് ശേഷം ഏതാനും പ്രേക്ഷകര്‍ പ്രതികരിച്ചു.
ആദ്യ പകുതിയിലെ കോമഡി രംഗങ്ങള്‍ പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നവയാണ്. ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നതില്‍ തനിക്കുള്ള വൈദഗ്ധ്യം നിവിന്‍ പോളി അരക്കിട്ടുറപ്പിക്കുന്നുണ്ട് മലയാളി ഫ്രം ഇന്ത്യയുടെ ആദ്യ പകുതിയില്‍. നിവിന്‍ പോളി – ധ്യാന്‍ ശ്രീനിവാസന്‍ കോംബോയും പ്രേക്ഷകരെ രസിപ്പിക്കുന്നു.
ആദ്യ പകുതി നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ടെന്നും രണ്ടാം പകുതിയില്‍ സംസാരിക്കാന്‍ പോകുന്ന രാഷ്ട്രീയമായിരിക്കും സിനിമയുടെ വിധി നിര്‍ണയിക്കുകയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. വളരെ ഗൗരവമേറിയ രാഷ്ട്രീയ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. നിര്‍മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…