Categories: Gossips

കേരളത്തില്‍ നിന്ന് മാത്രം 50 കോടിയുമായി ആവേശം !

കേരള ബോക്സ്ഓഫീസില്‍ നിന്ന് മാത്രം 50 കോടി കളക്ട് ചെയ്ത് ഫഹദ് ഫാസില്‍ ചിത്രം ആവേശം. റിലീസ് ചെയ്തു 15-ാം ദിവസമാണ് ആവേശത്തിന്റെ കേരള ബോക്സ്ഓഫീസ് കളക്ഷന്‍ 50 കോടി കടന്നത്. കേരളത്തില്‍ നിന്ന് 50 കോടി കളക്ട് ചെയ്യുന്ന പന്ത്രണ്ടാമത്തെ ചിത്രവും എട്ടാമത്തെ മലയാള ചിത്രവുമാണ് ആവേശം.

അതേസമയം ആവേശം കഴിഞ്ഞ ദിവസമാണ് ആഗോള തലത്തില്‍ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചത്. റിലീസ് ചെയ്ത് 13-ാം ദിവസമാണ് ആവേശം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചത്. ഫഹദ് ഫാസിലിന്റെ ആദ്യ നൂറ് കോടി മലയാള സിനിമയാണ് ആവേശം.

Fahad faasil – Aavesham

ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആടുജീവിതം എന്നിവയാണ് ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച സിനിമകള്‍. ബോക്സ്ഓഫീസ് അനലിസ്റ്റുകളുടെ പ്രവചന പ്രകാരം ആവേശത്തിന്റെ ടോട്ടല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ 150 കോടി വരെ എത്തിയേക്കാം.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago