Deepak and Aparna
നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചടങ്ങുകള്‍ മംഗളമായി നടന്നെന്നും ഏറെ സന്തോഷമുണ്ടെന്നും താരങ്ങള്‍ പ്രതികരിച്ചു. വിവാഹ ശേഷമുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍ ചിത്രം ‘മലര്‍വാടി ആര്‍ട്സ് ക്ലബി’ലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലേക്ക് എത്തിയത്. തട്ടത്തില്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ക്യാപ്റ്റന്‍, ബി ടെക്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി ഒട്ടേറെ നല്ല സിനിമകളില്‍ ദീപക് അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ആണ് വരാനിരിക്കുന്ന ചിത്രം.
ഞാന്‍ പ്രകാശന്‍ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് അപര്‍ണ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തില്‍ തമിഴകത്ത് അരങ്ങേറിയ അപര്‍ണ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തില്‍ നായികയായി മികച്ച പ്രകടനം നടത്തിയിരുന്നു. ‘ആദികേശവ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അപര്‍ണ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ‘സീക്രട്ട് ഹോം’ ആണ് അപര്‍ണയുടെ ഒടുവില്‍ തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…