Categories: Gossips

സംസാരിക്കുന്നതിനിടെ അധോവായു വിട്ട് ജിന്റോ; റൂമില്‍ നിന്ന് നോറ ഇറങ്ങിപ്പോയി

ബിഗ് ബോസ് മലയാളം സീസണ്‍ സിക്സിലെ ഏറ്റവും ടോക്സിക് ആയ മത്സരാര്‍ഥികളില്‍ ഒരാളാണ് ജിന്റോ. സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശം, ചീത്ത വാക്കുകള്‍ ഉപയോഗിക്കല്‍ എന്നിവയ്ക്കെല്ലാം താക്കീത് ലഭിച്ച ആളാണ് ജിന്റോ. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥിയായ നോറയോട് ജിന്റോ മോശമായി പെരുമാറിയതാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

നോറയോട് സംസാരിക്കുന്നതിനിടെ പരിഹാസ രൂപേണ ജിന്റോ അധോവായു വിട്ടു. പൊതുമര്യാദയില്ലാതെ പെരുമാറുന്ന ജിന്റോ ബിഗ് ബോസ് ഷോയ്ക്ക് ചേരുന്ന മത്സരാര്‍ഥിയല്ലെന്ന് പ്രേക്ഷകര്‍ വിമര്‍ശിക്കുന്നു. ബിഗ് ബോസ് മലയാളം എപ്പിസോഡ് 39 ലാണ് അധോവായു വിവാദം ഉണ്ടാകുന്നത്.

സ്വന്തമായി കണ്ടന്റൊന്നും ഇല്ലാത്ത മത്സരാര്‍ഥിയാണ് ജിന്റോയെന്നും മറ്റുള്ളവരെ കോപ്പിയടിക്കുകയാണെന്നും നോറ പറഞ്ഞു. നോറയുടെ വിമര്‍ശനങ്ങള്‍ക്ക് അധോവായു വിട്ട ശേഷം ‘മതിയോ’ എന്ന് പരിഹാസ രൂപേണ ചോദിക്കുന്നുണ്ട് ജിന്റോ. എന്തൊരു നിലവാരമില്ലായ്മ ആണെന്നു പറഞ്ഞ് നോറ പിന്നീട് ആ മുറിയില്‍ നിന്ന് എഴുന്നേറ്റു പോയി. ബിഗ് ബോസ് ഹൗസിലെ മറ്റു മത്സരാര്‍ഥികളോടും നോറ ജിന്റോയുടെ മോശം പ്രവൃത്തിയെ കുറിച്ച് പറഞ്ഞു. ഒടുവില്‍ സംഗതി വിവാദമാകുമെന്ന് തോന്നിയപ്പോള്‍ ജിന്റോ വന്ന് നോറയോട് മാപ്പ് ചോദിക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

34 minutes ago

സാരിയില്‍ ക്യൂട്ടായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

39 minutes ago

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

42 minutes ago

ക്യൂട്ട് ചിരിയുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

45 minutes ago

ബീച്ചില്‍ തുള്ളിച്ചാടി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

51 minutes ago

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago