Mammootty and Nimisha Sajayan
താന്‍ സംവിധാന രംഗത്തേക്ക് കടന്നുവരികയാണെന്ന വാര്‍ത്തകള്‍ തള്ളി നടി നിമിഷ സജയന്‍. നിമിഷ സജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മലയാളത്തിലെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം നിമിഷ തള്ളിക്കളഞ്ഞു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് നിമിഷയുടെ വിശദീകരണം. ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം മലയാളത്തില്‍ നിന്ന് ഒരു പ്രമുഖ നടി സംവിധാന രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്നും ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകനെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ നടി ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…