Mammootty film Turbo release date
മമ്മൂട്ടി ചിത്രം ടര്‍ബോയുടെ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 13 നാണ് ചിത്രം തിയറ്ററുകളിലെത്തുക. രണ്ട് മാസം മുന്‍പ് തന്നെ റിലീസ് ഡേറ്റ് തീരുമാനിച്ച് പ്രൊമോഷന്‍ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാനാണ് മമ്മൂട്ടി കമ്പനിയുടെ തീരുമാനം. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ഇതുവരെ ചെയ്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് സംവിധാനം. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കോമഡി – ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വേണ്ടവിധം പ്രൊമോഷന്‍ നല്‍കാതെയാണ് സമീപകാലത്ത് പല മമ്മൂട്ടി ചിത്രങ്ങളും ഇറങ്ങിയിരുന്നത്. ആരാധകര്‍ക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടായിരുന്നു. ആരാധകരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ടര്‍ബോയുടെ റിലീസ് ഡേറ്റ് രണ്ട് മാസം മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില് തങ്ങളുടെ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്ത്തി.…