Categories: Gossips

ജയ് ഗണേഷ് വന്‍ പരാജയമോ? ബോക്‌സ് ഓഫീസ് കളക്ഷന്‍ അറിയാം

ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷിന് തണുപ്പന്‍ പ്രതികരണം. രണ്ടാം ദിനമായ ഇന്നലെ 50 ലക്ഷത്തില്‍ താഴെ മാത്രമാണ് ചിത്രത്തിനു ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത്. ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വിറ്റുപോയത് ഒന്‍പതിനായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രം. ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നീ സിനിമകള്‍ വമ്പന്‍ വിജയമായതാണ് ജയ് ഗണേഷിനു തിരിച്ചടിയായത്.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് ഏപ്രില്‍ 11 വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. പ്രേക്ഷകരില്‍ ഏതെങ്കിലും തരത്തിലുള്ള വൈകാരിക അടുപ്പം തോന്നിപ്പിക്കുന്നതില്‍ ‘ജയ് ഗണേഷ്’ പരാജയപ്പെട്ടെന്നാണ് ലെന്‍സ് മാന്‍ റിവ്യുവില്‍ പറയുന്നത്. അലസമായ തിരക്കഥയാണ് സിനിമയെ മോശമാക്കിയതെന്നാണ് എക്സ് പ്ലാറ്റ്ഫോമില്‍ ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

Jai Ganesh

കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത രഞ്ജിത് ശങ്കര്‍ സമീപകാലത്ത് പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്. അതിന്റെ അവസാന ഉദാഹരണമാണ് ജയ് ഗണേഷ്. കാമ്പില്ലാത്ത തിരക്കഥയും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ സാധിക്കാത്ത മേക്കിങ്ങും ജയ് ഗണേഷിനെ വിരസമാക്കുന്നതായി ആദ്യ ഷോയ്ക്കു ശേഷം നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

ആദ്യദിനം കേരളത്തില്‍ നിന്ന് 50 ലക്ഷം രൂപയിലധികമാണ് ജയ് ഗണേഷ് കളക്ട് ചെയ്തത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അടിപൊളിയായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

5 minutes ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

24 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 days ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 days ago