Categories: latest news

ഇരട്ട പെണ്‍കുട്ടികളെ വേണമെന്നായിരുന്നു തന്റെ ആഗ്രഹം: സീമ ജീ നായര്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് സീമ നായര്‍. ഒരുപിടി നല്ല സിനിമകളിലും സീരിയലുകളിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും സീമ അഭിനയ രംഗത്ത് സജീവമാണ്. അഭിനയേത്രി എന്നതിലുപരിയായി നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തക കൂടികയാണ് സീമ. നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായവുമായി സീമ എത്താറുണ്ട്. നടി ശരണ്യ ശശിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയിരുന്നത് സീമയാണ്.

ഇപ്പോള്‍ മകന്റെ പിറന്നാളിന് താരം പങ്കുവെച്ച് കുറിപ്പാണ് വൈറലായിരിക്കുന്നത്. തനിക്ക് ഇരട്ടക്കുട്ടികള്‍ വേണം എന്നായിരുന്നു ആഗ്രഹം. അതും രണ്ട് പെണ്‍കുട്ടികള്‍. എന്നാല്‍ തനിക്ക് ഒരു മകനെയാണ് കിട്ടിയത്. ശുഭദിനം, സന്തോഷദിനം, എന്റെ അപ്പു പിറന്നുവീണിട്ട് ഇന്നേക്ക് 26 വര്‍ഷം ആയിരിക്കുന്നു. ഏപ്രില്‍ 8. നാള് പറഞ്ഞാല്‍ മീനമാസത്തിലെ അശ്വതി നക്ഷത്രം (അത് നാളെയാണ്). തിരുവല്ല പുഷ്പഗിരിയിലെ ഡോക്ടര്‍ സിസ്റ്റര്‍ ജോസിറ്റയാണ്, അവനെ എന്റെ കൈകളിലേക്ക് തന്നത്. പെണ്‍കുഞ്ഞിനെ മനസ്സില്‍ സ്വപ്നം കണ്ടാണ് ഞാന്‍ നടന്നിരുന്നത്. അത് ഒരെണ്ണം അല്ല, രണ്ടെണ്ണം, ഇരട്ട പെണ്‍കുട്ടികളും ആവണം.

ചില്ലറ ആഗ്രഹം ആയിരുന്നില്ല. വയറു കൂടുതല്‍ ഉള്ളതുകൊണ്ട് എന്റെ ആഗ്രഹം പോലെ നടക്കുമെന്ന് എല്ലാരും പറഞ്ഞു. എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയ വഴി തന്നെ ആരോ കുസൃതി ഒപ്പിച്ചു, അച്ഛനെയും, അമ്മയെയും വിളിച്ച് സീമ പ്രസവിച്ചു, ഇരട്ടക്കുട്ടികള്‍ എന്ന് പറഞ്ഞു. അവര്‍ ഓടി ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ വരാന്തയിലൂടെ വയറും വെച്ചു ഞാന്‍ നടക്കുവാണ്. എഴുതണേല്‍ ഒരുപാടുണ്ട്.

ചുരുക്കം പറഞ്ഞാല്‍ ഡോക്ടര്‍ കുഞ്ഞിനെ തന്നപ്പോള്‍ ആണ്‍കുട്ടിയാണ് കേട്ടോ എന്ന് പറഞ്ഞു. അയ്യോ ആണാണോ ഞാന്‍ പെണ്ണാണെന്നു വിചാരിച്ചേ എന്നു പറഞ്ഞപ്പോള്‍ ഡോക്ടറിന്റെ കയ്യില്‍ നിന്ന് ചീത്തയും മേടിച്ചു കൂട്ടി. ആര്‍ച്ച എന്ന പേരും റെഡിയാക്കി വെച്ചിരുന്ന ഞാന്‍, ആര്‍ച്ചയെ ആരോമല്‍ ആക്കി മാറ്റി. ഇന്നെന്റെ നെഞ്ചോടു ചേര്‍ക്കാന്‍ അവന്‍ ഒപ്പമുണ്ട് എന്നുമാണ് താരം കുറിപ്പില്‍ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

എനിക്ക് സാബുവിനെ അത്ര വിശ്വാസമാണ്: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

18 hours ago

കാവ്യ എന്തിനാണ് വിളിക്കുന്നതെന്ന് പ്രിയ ചോദിച്ചു: കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…

18 hours ago

ഒന്ന് ലിഫ്റ്റ് തരാത്ത സുഹൃത്തുക്കള്‍ തനിക്കുണ്ട്: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

18 hours ago

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍; മഞ്ജുവിന്റെ സമ്പാദ്യം അറിയാം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

18 hours ago

വര്‍ഷങ്ങളായി തനിക്ക് കഷണ്ടിയുണ്ട്: റിയാസ് ഖാന്‍

വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…

18 hours ago

ഗര്‍ഭകാലത്തും ദിയയെ വിടാതെ സോഷ്യല്‍ മീഡിയ; വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

19 hours ago