Categories: Gossips

ആടുജീവിതത്തിന്റെ ചെലവ് എത്രയെന്നോ? കേട്ടാല്‍ ഞെട്ടും ! മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ ഇനിയും വേണം

ബോക്സ്ഓഫീസില്‍ തരംഗമായി പൃഥ്വിരാജ് ചിത്രം ആടുജീവിതം. റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് വേള്‍ഡ് വൈഡായി ആടുജീവിതം കളക്ട് ചെയ്തത് 60 കോടിക്ക് മുകളിലെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് 50 കോടി കടക്കുന്ന മലയാള സിനിമയെന്ന റെക്കോര്‍ഡ് ആടുജീവിതം സ്വന്തമാക്കി. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ റെക്കോര്‍ഡാണ് മറികടന്നത്.

മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയിലും മികച്ച പ്രകടനമാണ് ആടുജീവിതം നടത്തുന്നത്. നാല് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 30 കോടിയിലേറെ കളക്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ പോയാല്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ ബോക്സ്ഓഫീസ് റെക്കോര്‍ഡ് ആടുജീവിതം മറികടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യ 200 കോടി എന്ന നേട്ടം മഞ്ഞുമ്മല്‍ ബോയ്സ് കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നു. അതേസമയം ആടുജീവിതത്തിന്റെ ആകെ ചെലവ് 82 കോടിയാണ്. ഈ വാരം തന്നെ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കും.

Prithviraj in Aadujeevitham

ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിനു വേണ്ടി പൃഥ്വി ശരീരഭാരം കുറച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

9 hours ago