Categories: latest news

ആടിനൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം; അത് കളയേണ്ടി വന്നെന്ന് ബെന്യാമിന്‍

ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം: The Goat Life’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിനു പുറത്തും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ആടുജീവിതത്തിനായി ശാരീരികമായി വലിയ കഷ്ടപ്പാടുകളാണ് പൃഥ്വി സഹിച്ചത്. മരുഭൂമിയില്‍ വെച്ച് ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം വരെ ആടുജീവിതം സിനിമയ്ക്കായി ഷൂട്ട് ചെയ്തതാണ്. പിന്നീട് ഈ രംഗം ഒഴിവാക്കിയെന്ന് ബെന്യാമിന്‍ പറയുന്നു.

Prithviraj in Aadujeevitham

‘ പുസ്തകത്തിലുള്ള പോലെ ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം നമ്മള്‍ ചിത്രീകരിക്കുകയും പടത്തില്‍ ഉണ്ടായിരുന്നതുമാണ്. അത് പടത്തിന്റെ ആത്മാവായ സീനാണ്. പക്ഷേ സെന്‍സര്‍ ചെയ്യുന്ന സമയത്ത് ആ സീന്‍ പടത്തില്‍ നിന്ന് മാറ്റേണ്ടി വന്നു,’ ബെന്യാമിന്‍ പറഞ്ഞു.

ആടുജീവിതം നോവലിലെ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. നജീബിന്റെ വ്യത്യസ്ത കാലഘട്ടങ്ങളെ അവതരിപ്പിക്കാന്‍ പൃഥ്വിരാജ് ശരീരഭാരം കുറച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

9 hours ago