മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. സ്‌കൂള്‍ കാലം മുതല്‍ക്ക് തന്നെ സംഗീതത്തില്‍ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടുകയുണ്ടായി.
വെട്ടം, പ്രജാപതി, ഉദാഹരണം സുജാത, ബിഗ് ബി തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് വസ്ത്രധാരണത്തിന്റെ പേരില്‍ സയനോരയ്ക്ക് രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന വര്‍ണ വിവേചനത്തെക്കുറിച്ച് പറയുകയാണ് താരം.
സ്‌കൂളില്‍ പഠിക്കുമ്പോഴാണ് സംഭവം നടന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നൃത്തം ചെയാന്‍ തനിക്ക് അവസരം കിട്ടിയിരുന്നു. എന്നാല്‍ സമയമായപ്പോള്‍ തന്റെ പേര് വിളിച്ചില്ല. പിന്നീട് പോയി അന്വേഷിച്ചപ്പോഴാണ് തന്റെ പേര് മാറ്റിയതായി അറിയാന്‍ സാധിച്ചത്. അവിടെയുള്ള മറ്റുകുട്ടികളെ ചൂണ്ടിക്കാണിച്ച് അവരെ നോക്ക്, എത്ര വെളുത്തതാണ്, എത്ര മേക്കപ്പ് ചെയ്താലും അവരെപ്പോലെ ആകാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. അഞ്ചാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ നടന്ന സംഭവം അന്ന് വലിയൊരു ഷോക്കായിരുന്നെന്നും സയനോര പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…