Categories: latest news

ആനയെ കുളിപ്പിച്ച് സാനിയ; താരം ഇപ്പോള്‍ എവിടെയെന്നോ?

അവധിക്കാല ചിത്രങ്ങള്‍ പങ്കുവെച്ച് നടി സാനിയ ഇയ്യപ്പന്‍. തായ്‌ലന്‍ഡിലാണ് താരം ഇപ്പോള്‍ ഉള്ളത്. ചാന്‍ മയി സിറ്റിയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗ്രാമവാസികള്‍ക്കൊപ്പം ചേര്‍ന്ന് ആനയെ കുളിപ്പിക്കുന്ന സാനിയയെ വീഡിയോയില്‍ കാണാം. ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഗ്ലാമറസ് വേഷമാണ് താരം ധരിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

3 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

3 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

3 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

15 hours ago