Categories: Gossips

ആദ്യം ദിനം ഒരു കോടി പോലും കളക്ട് ചെയ്യാത്ത ചിത്രം ഇന്ന് എത്തിയിരിക്കുന്ന അവസ്ഥ നോക്ക് ! ജയിലറിന്റെ കേരള കളക്ഷന്‍ മറികടന്ന് പ്രേമലു

ബോക്‌സ്ഓഫീസില്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’വിന്റെ ജൈത്രയാത്ര. മലയാളത്തിനു പുറത്ത് തമിഴിലും തെലുങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 115 കോടി കടന്നു. കേരളത്തില്‍ നിന്നു മാത്രം 57 കോടിയിലേറെ ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. രജനികാന്ത് ചിത്രം ജയിലറിന്റെ കേരള കളക്ഷനെ പ്രേമലു മറികടന്നു എന്നതാണ് ശ്രദ്ധേയം.

Premalu Film

കേരള ബോക്‌സ്ഓഫീസിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പ്രേമലു ഇപ്പോള്‍. വിജയ് ചിത്രം ലിയോയുടെ കളക്ഷന്‍ ഉടന്‍ തന്നെ പ്രേമലു മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. 15 ലക്ഷം മാത്രമായിരിന്നു പ്രേമലുവിന്റെ പ്രീ സെയില്‍, ആദ്യദിനം കേരള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് ഒരു കോടിയില്‍ താഴെയും ! അവിടെ നിന്നാണ് മലയാളവും കടന്നുള്ള പ്രേമലുവിന്റെ സൂപ്പര്‍ഹിറ്റ് യാത്ര.

മമിത ബൈജു, നസ്ലന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍ എന്നിവരാണ് പ്രേമലുവില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

5 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

5 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

5 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

5 hours ago