Categories: latest news

യാത്ര പറയാന്‍ പോലുമായില്ലെന്നത് വേദനിപ്പിക്കുന്നു; വേദന പങ്കുവെച്ച് രഹ്ന

മലയാളിയ്ക്ക് ഇന്നും മറക്കാനാകാത്ത വേര്‍പാടാണ് കലാഭവന്‍ നവാസിന്റേത്. മിമിക്രി വേദികളിലൂടെ ആരംഭിച്ച്, പിന്നീട് മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ കലാകാരനായിരുന്നു അദ്ദേഹം. നവാസിനെപ്പോലെ തന്നെ മലയാളിയ്ക്ക് സുപരിചിതയാണ് ഭാര്യ രഹ്ന. ഇന്ന് നവാസിന്റെ ഓര്‍മകള്‍ക്കൊപ്പം ജീവിക്കുകയാണ് രഹ്ന.

നവാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് രഹ്ന കുറിച്ച വാക്കുകള്‍ ആരാധകരുടെ മനസിലൊരു നോവാവുകയാണ്. താനും നവാസും അവസാനമായി ഒരുമിച്ച്, പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുള്ള ചിത്രമാണ് രഹ്ന പങ്കുവച്ചത്. ഇതായിരുന്നു തങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയെന്നാണ് രഹ്ന പറയുന്നത്.

”ഇതായിരുന്നു നമ്മളുടെ അവസാനത്തെ കൂടിക്കാഴ്ച. ശരിയായി യാത്ര പറയാന്‍ പോലും സാധിച്ചില്ല എന്ന് അറിയുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം” എന്നാണ് രഹ്ന കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റിലൂടെ നിരവധി പേരാണ് രഹ്നയെ ആശ്വസിപ്പിക്കാനെത്തുന്നത്. ‘ സമാധാനിക്ക് ഇത്ത, റബ്ബ് നല്‍കുന്നതെന്തും നമ്മള്‍ നേരിട്ടല്ലേ പറ്റൂ. അതിന്റെ ഹെവിനെസ് അറിയാം, വാപ്പ പോയതോടെ അനുഭവിച്ചു കൊണ്ടിരിക്കുവാണ്. പക്ഷേ സഹിച്ചല്ലേ പറ്റു നമുക്ക്’ എന്നായിരുന്നു ഒരു കമന്റ്.

നേരത്തെ, തന്റേയും നവാസിന്റേയും വിവാഹ വാര്‍ഷികത്തിന് രഹ്ന പങ്കുവച്ച കുറിപ്പും ചര്‍ച്ചയായിരുന്നു. ‘ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികം ആണ്. നവാസ്‌ക്കയുടെ ആത്മാവിന്റെ കൈ പിടിച്ച് ഇന്നും ഞാന്‍ തൈ നട്ടു , വര്‍ഷങ്ങളായി ചെയ്തു വരുന്നത് കൊണ്ട് ചെയ്യാതിരിക്കാനും പറ്റുന്നില്ല മനസ്സിന്റെ വിഷമം കാരണം ചെയ്യാനും പറ്റുന്നില്ല. ചില സമയത്ത് വിധി നമ്മുടെ ഹൃദയത്തെ കീറിമുറിക്കും ഈശ്വരന്‍ അത് ഹീല്‍ ആക്കും, പക്ഷെ ആ പാടുകള്‍ നമ്മുടെ മനസ്സില്‍ അങ്ങിനെ കിടക്കും’ എന്നായിരുന്നു രഹ്ന കുറിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

അനാവശ്യമായ ഗോസിപ്പുകള്‍; തുറന്നടിച്ച് മീന

തമിഴ്, മലയാളം സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി…

2 minutes ago

പുതിയൊരു യാത്രയിലേക്ക്; തുറന്ന് പറഞ്ഞ് വീണ നായര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് വീണാ നായര്‍.…

6 minutes ago

വിജയം പഠിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ പരാജയം പഠിപ്പിച്ചു; സാമന്ത

വിജയങ്ങള്‍ മാത്രമല്ല, പരാജയങ്ങളും ജീവിതത്തില്‍ വലിയ പാഠങ്ങള്‍…

12 minutes ago

കൊച്ചമ്മയുടെ വിവാഹം; ആശങ്ക പങ്കുവെച്ച് കുരുന്നുകള്‍

മലയാളികളുടെ പ്രിയങ്കരിയാണ് ഗായിക റിമി ടോമി. റിമി…

16 minutes ago

സായി പല്ലവിക്ക് പിന്തുണയുമായി ധനുഷ്

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ 'രാമായണ'യില്‍ സീതയായി…

23 minutes ago

ബോക്സ് ഓഫീസിൽ സൂര്യ തരംഗം; ഒരൊറ്റ വർഷം മൂന്ന് 100 കോടി, പുതിയ റെക്കോർഡ്!

തമിഴ് സിനിമയിൽ ഇതുവരെയാരും തൊടാത്ത ഒരു വലിയ…

4 hours ago