Categories: Gossips

വാപ്പയ്ക്ക് സര്‍ജറി വേണമെന്ന് ജാസ്മിന്‍ പറഞ്ഞത് നുണയോ? ബിഗ് ബോസ് ചൂടുപിടിക്കുന്നു !

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മത്സരാര്‍ഥിയാണ് ജാസ്മിന്‍. ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. തങ്ങളുടേത് സൗഹൃദം മാത്രമാണെന്ന് ജാസ്മിനും ഗബ്രിയും ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍ ബിഗ് ബോസില്‍ പിടിച്ചുനില്‍ക്കാനുള്ള അടവ് പയറ്റുകയാണ് ഇരുവരുമെന്ന് മറ്റു മത്സരാര്‍ഥികളും പ്രേക്ഷകരും ആരോപിക്കുന്നു. ജാസ്മിന്‍-ഗബ്രി റിലേഷന്‍ഷിപ്പിനെ കുറിച്ച് പ്രേക്ഷകര്‍ക്കിടയിലും നെഗറ്റീവ് അഭിപ്രായമാണ്. അതിനിടയിലാണ് ജാസ്മിനു വേണ്ടി ബിഗ് ബോസ് പക്ഷപാതം കാണിച്ചു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച ശേഷം ജാസ്മിന്റെ വാപ്പ ആശുപത്രിയില്‍ ആണെന്ന വിവരം ബിഗ് ബോസ് അറിയിച്ചിരുന്നു. വാപ്പ ആശുപത്രിയില്‍ ആണെന്നും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു എന്നുമാണ് ബിഗ് ബോസ് ജാസ്മിനോട് പറഞ്ഞത്. എന്നാല്‍ ജാസ്മിനും വാപ്പച്ചിയും സംസാരിക്കുന്നത് ബിഗ് ബോസ് സംപ്രേഷണം ചെയ്തിട്ടില്ല. ഇതാണ് പ്രേക്ഷകരെ സംശയത്തിലാക്കിയിരിക്കുന്നത്. വാപ്പ ആശുപത്രിയില്‍ ആണെന്ന് പറയുന്നത് നുണയായിരിക്കുമെന്നും പുറത്ത് നടക്കുന്ന കാര്യങ്ങള്‍ ജാസ്മിനെ അറിയിക്കുകയാണ് ബിഗ് ബോസ് ചെയ്തിരിക്കുന്നതെന്നും പ്രേക്ഷകര്‍ ആരോപിക്കുന്നു.

Jasmine – Bigg Boss Malayalam

മാത്രമല്ല ജാസ്മിന്റെ വാപ്പയ്ക്കു ഒരു കുഴപ്പവുമില്ലെന്നാണ് യുട്യൂബര്‍ സീക്രട്ട് ഏജന്റ് തന്റെ പേജിലൂടെ വെളിപ്പെടുത്തിയത്. വാപ്പയ്ക്ക് ഹാര്‍ട്ടിനു ബ്ലോക്ക് ഉണ്ടെന്നും അതിന്റെ സര്‍ജറിക്ക് ആയിരിക്കാം വാപ്പ ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്നുമാണ് ജാസ്മിന്‍ ബിഗ് ബോസ് വീടിനുള്ളില്‍ പറയുന്നത്. എന്നാല്‍ ജാസ്മിന്റെ വാപ്പയെ ഒരു ബേക്കറിയില്‍ വെച്ച് കണ്ടെന്നും അദ്ദേഹത്തിനു ഒരു പ്രശ്നവുമില്ലെന്നും ജാസ്മിന്റെ നാട്ടുകാര്‍ തനിക്ക് മെസേജ് അയച്ചതായി സീക്രട്ട് ഏജന്റ് പറയുന്നു. അവരുടെ സമ്മതത്തോടെ ഈ മെസേജുകള്‍ താന്‍ പുറത്തുവിടുമെന്നും സീക്രട്ട് ഏജന്റ് പറഞ്ഞു.

ബിഗ് ബോസ് വീട്ടിലെ ചില കാര്യങ്ങള്‍ കണ്ടാണ് വാപ്പയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് തനിക്ക് സംശയമുണ്ടെന്ന് ജാസ്മിന്‍ ഗബ്രിയോട് പറയുന്നുണ്ട്. എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും തനിക്ക് ബിഗ് ബോസ് വീട് വിട്ടു പോകണമെന്നും ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ഗബ്രിയുമായി ഒരു അകലം വേണമെന്നാണ് പിന്നീട് ജാസ്മിന്‍ പറയുന്നത്. അതായത് ഗബ്രിയുമായുള്ള ജാസ്മിന്റെ ഗെയിം പുറത്ത് വലിയ രീതിയില്‍ നെഗറ്റീവായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും ഇപ്പോഴത്തെ ട്രാക്ക് മാറ്റണമെന്നും വാപ്പ ജാസ്മിനു നിര്‍ദേശം നല്‍കിയിരിക്കാം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇത് ബിഗ് ബോസിന്റെ ഗെയിം സ്പിരിറ്റിന് ചേരില്ലെന്ന് പ്രേക്ഷകര്‍ വിമര്‍ശിക്കുന്നു. ജാസ്മിനു മാത്രം എന്തിനാണ് ഇങ്ങനെ പ്രിവില്ലേജ് നല്‍കുന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

7 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

7 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

7 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

15 hours ago