Santhosh
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട് ട്രോളുകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. പിന്നാലെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും കല്യാണ് കഴിക്കണം എന്നു പറഞ്ഞും സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയിരുന്നു.
സന്തോഷ് വര്‍ക്കിയെന്ന ആള്‍ നിരന്തരം ഇഷ്ടം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ് നിത്യ മേനോന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ നടിമാരെ ഇഷ്ടമാണെന്നും സന്തോഷ് പറഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെയാണ് വൈറല്‍ താരത്തെ കാത്തിരുന്നത്.
ഇപ്പോള്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്കയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായെന്ന് പറയുകയാണ് സന്തോഷ് വര്‍ക്കി. ഞാന്‍ മമ്മൂട്ടിയുടെ സിനിമയായ ബസൂക്കയില്‍ നിന്നും പിന്മാറുകയാണ്. ആദ്യത്തെ ദിവസം പോയപ്പോള്‍ കുഴപ്പമുണ്ടായില്ല. എന്നാല്‍ ഇന്ന് ചെന്നപ്പോള്‍ വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. എനിക്ക് ഇതുവരെ രണ്ട് ദിവസം അഭിനയിച്ചതിന്റെ റമ്യൂണറേഷന്‍ കിട്ടിയിട്ടില്ല. കഴിഞ്ഞ തവണ കാരവാനില്‍ ഇരുന്നാണ് ഡ്രെസ് മാറിയത്. ഇത്തവണ ഡ്രെസ് മാറാന്‍ ഒരു സ്ഥലം പോലും കിട്ടിയില്ല എന്നുമാണ് സന്തോഷ് വര്‍ക്കി പറഞ്ഞത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…