Categories: Gossips

നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു !

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ സുരേഷ് ഗോപിയും. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് പുറമേയാണ് ചിത്രത്തില്‍ സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുന്നത്. സിനിമ ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഉള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ട്.

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം ‘വിക്രം’ പോലെ ഒരു മള്‍ട്ടി സ്റ്റാര്‍ പടമായിരിക്കും ഇതെന്നാണ് വിവരം. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയുടെ തിരക്കുകള്‍ക്ക് ശേഷം മമ്മൂട്ടി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. ഏപ്രിലില്‍ ആയിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുക. ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം പ്രധാനമായും യുഎസ്, യുകെ, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും.

Suresh Gopi (File Image)

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മഹേഷ് നാരായണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ച സിനിമയാണ് മഹേഷ് നാരായണന്‍ പിന്നീട് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാന്‍ പോകുന്നത്. ഇന്ത്യന്‍ 2 ചിത്രത്തിനു വേണ്ടിയാണ് കമല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

3 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

3 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

3 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

16 hours ago