Categories: latest news

ഹിന്ദു ഹീറോ ആയിട്ടല്ല ഞാന്‍ സിനിമകള്‍ ചെയ്യുന്നത്: ഉണ്ണി മുകുന്ദന്‍

ഹിന്ദു ഹീറോ ആയിട്ടല്ല ഞാന്‍ സിനിമകള്‍ ചെയ്യുന്നത്: ഉണ്ണി മുകുന്ദന്‍ ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം.

2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.

ഇപ്പോള്‍ മാധ്യപ്രവര്‍ത്തകരുടെ വിവാദ ചോദ്യത്തിന് മറുപടി പറയുകയാണ് താരം. കുറേ കൂടി ഹിന്ദു റിലീജിയസ് ആയിട്ടുള്ള റോള്‍സ് ആണ് ചെയ്യുന്നത്. അപ്പോള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നത് പോലെ തോന്നുന്നുണ്ടോ എന്നായിരുന്നു ഉണ്ണിമുകുന്ദനോട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. അതിന് താന്‍ ഹിന്ദു ഹീറോ ആയിട്ടല്ല സിനിമകള്‍ ചെയ്യുന്നത് എന്നാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

3 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

3 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

3 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

16 hours ago