Categories: latest news

വിവാഹം ചെയ്യുന്നത് കുടുംബത്തെയല്ല: വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് വിദ്യ ബാലന്‍. ഒരേസമയം ഗ്ലാമറസ് റോളുകളിലൂടെയും കരുത്തുള്ള കഥാപാത്രങ്ങളിലൂടെയും വിദ്യ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കേണ്ട നടിയായിരുന്നു വിദ്യ ബാലന്‍. എന്നാല്‍, രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ വിദ്യയെ തട്ടി കളയുകയാണ് ചെയ്തത്.

മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വിദ്യ അരങ്ങേണ്ടിയിരുന്നത്. ലോഹിതദാസ് ചിത്രം ചക്രം ആയിരുന്നു ആ സിനിമ. മോഹന്‍ലാലും ദിലീപും വിദ്യ ബാലനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന രീതിയിലാണ് ലോഹിതദാസ് ആദ്യം ചക്രം തുടങ്ങിയത്. എന്നാല്‍, ആദ്യ ഷെഡ്യൂളിന് ശേഷം സിനിമ നിലച്ചു. അരങ്ങേറ്റ ചിത്രം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നടിയെന്ന് വിദ്യയെ മലയാള സിനിമാ ലോകം പരിഹസിച്ചു.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. വിവാഹം രണ്ട് വ്യക്തികള്‍ തമ്മില്‍ മാത്രമാണ്. ഇന്ത്യയില്‍ നമ്മള്‍ വിവാഹം ചെയ്യുമ്പോള്‍ ആ കുടുംബത്തെയാണ് വിവാഹം ചെയ്യുന്നതെന്ന് പറയും. അതെല്ലാം മണ്ടത്തരമാണ്. വിവാഹം രണ്ട് വ്യക്തികള്‍ കമ്മിലാണ് നടക്കുന്നതെന്ന് ഞാന്‍ ചിന്തിക്കുന്നു. ആ ബന്ധം നിലനില്‍ക്കുന്നതോ തകരുന്നതോ ആ രണ്ട് വ്യക്തികള്‍ കാരണമാണ്. ദമ്പതികള്‍ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളൊന്നും മറ്റാരോടും ചര്‍ച്ച ചെയ്യരുതെന്നും വിദ്യ ബാലന്‍ അഭിപ്രായപ്പെട്ടു.

ജോയൽ മാത്യൂസ്

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

25 minutes ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

28 minutes ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

31 minutes ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

45 minutes ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

48 minutes ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

51 minutes ago