Categories: latest news

ധൈര്യശാലിയായിരിക്കണം; ഭാവി ഭര്‍ത്താവിനെക്കുറിച്ച് രശ്മിക

തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. അടുത്തിടെ രണ്‍ബീര്‍ കപൂറിനൊപ്പം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച നടി കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ്. അതേ സമയം കരിയറില്‍ ഉയര്‍ന്നതിന് അനുസരിച്ച് നടിയുടെ ആസ്തിയും വര്‍ധിച്ചു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം താനുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടൊരു പോസ്റ്റിന് രശ്മിക കുറിച്ച കമന്റാണ് ശ്രദ്ധിക്കപ്പെടുന്നത്. രശ്മികയുടെ ഭാവി വരന് ഉണ്ടായിരിക്കേണ്ട ?ഗുണകണങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പോസ്റ്റ്. ‘രശ്മിക മന്ദാനയുടെ ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ക്ക് എന്ത് ഗുണങ്ങളൊക്കെയാണ് ഉണ്ടായിരിക്കേണ്ടത്..?, രശ്മിക നാഷണല്‍ ക്രഷാണ്. അതുകൊണ്ട് തന്നെ അയാള്‍ വളരെ സ്‌പെഷ്യലായിരിക്കണം.’

‘നടിയുടെ ഭര്‍ത്താവ് വിഡിയെപ്പോലെയായിരിക്കണം. വിഡി എന്നതുകൊണ്ട് ഉദ്ദേശിച്ചത് വെരി ഡേറിങ് ധൈര്യശാലിയായിരിക്കണമെന്നാണ്. അവളെ സംരക്ഷിക്കാന്‍ കഴിയുന്നയാളായിരിക്കണം. നമ്മള്‍ രശ്മികയെ രാജ്ഞിയായാണ് കാണുന്നതും വിളിക്കുന്നതും. അപ്പോള്‍ അവളുടെ ഭര്‍ത്താവും ഒരു രാജാവിനെപ്പോലെയായിരിക്കണം…’, എന്നായിരുന്നു രശ്മിക ഡല്‍ഹി ഫാന്‍സിന്റെ എക്‌സിലെ പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.തന്റെ ഭാവി ഭര്‍ത്താവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഫാന്‍ ക്ലബ്ബിലെ പോസ്റ്റ് അങ്ങനെ അവസാനം രശ്മികയുടെ കണ്ണിലും പെട്ടു. ഉടന്‍ താരവും കമന്റ് കുറിച്ചു. പോസ്റ്റില്‍ പറഞ്ഞത് ശരിയാണ് എന്നാണ് രശ്മികയുടെ ഓഫീഷ്യല്‍ പേജില്‍ നിന്നും വന്ന കമന്റ്.

ജോയൽ മാത്യൂസ്

Recent Posts

ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; കങ്കണ

വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത…

4 hours ago

അന്‍സിയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്ട്രേറ്റ് കോടതി

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബയുടെ…

4 hours ago

ചെയ്തത് തെറ്റ്, മാപ്പ്; എല്ലാ പാര്‍ട്ടിയും ഇഷ്ടം: പേളി

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള വിവാദ പ്രതികരണത്തില്‍ വിശദീകരണവുമായി…

5 hours ago

അതിസുന്ദരിയായി അന്ന ബെന്‍

മലയാള സിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയ സ്ഥാനമുള്ള നടിയാണ്…

5 hours ago

ഗ്ലാമറസ് പോസുമായി രജിഷ വിജയന്‍

മലയാള സിനിമയില്‍ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ സ്ഥാനം…

5 hours ago

സ്റ്റൈലിഷ് പോസുമായി രമ്യ നമ്പീശന്‍

മലയാള സിനിമയില്‍ അഭിനേത്രിയായും പിന്നണി ഗായികയായും തന്റേതായ…

5 hours ago