പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.
ഇതുവരെ എന്റെ ജീവിതത്തില്‍ നടന്നതെല്ലാം ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണെന്ന് പറയുകയാണ് താരം. ഒന്നും പ്ലാന്‍ ചെയ്ത് ചെയ്തിട്ടില്ല. കഥ കേട്ടിട്ട് അതില്‍ അഭിനയിക്കുന്നു എന്നത് മാത്രമാണ് പ്ലാന്‍ ചെയ്യാറുള്ളത്. പിന്നെ ഒരു ഘട്ടമെത്തിയപ്പോള്‍ തോന്നി വിവാഹം കഴിക്കാമെന്ന്. എന്നിട്ട് ഇനി സിനിമ ചെയ്യുന്നില്ലെന്നും കുടുംബിനിയായി ജീവിക്കാമെന്നും വിചാരിച്ചു. എന്നാല്‍ അതിന് ശേഷം വീണ്ടും സിനിമകള്‍ വരുമെന്നും ഇതുപോലെ അഭിനയിക്കുമെന്നും ഞാനും ചിന്തിച്ചിരുന്നില്ല എന്നും താരം പറയുന്നു.
ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ് മലയാള സിനിമയിൽ…
ഗുരുവായൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ഗുരുവായൂർ അരങ്ങേറ്റം'…
കേരളത്തിലെ ചില പുരാതന ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ട്…
മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന 'തുടരും' എന്ന…
കാലമെത്ര കഴിഞ്ഞാലും, ടെലിവിഷനിലോ യൂട്യൂബിലോ കണ്ടാൽ ചാനൽ…
സ്ലീവ്‌ലെസ് ബ്ലൗസുകൾ ഫാഷൻ ലോകത്ത് വീണ്ടും തരംഗമാകുമ്പോൾ,…