Categories: latest news

ഭ്രമയുഗം 50 കോടി ക്ലബില്‍; ഒപ്പം മറ്റൊരു നേട്ടവും !

ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷനുമായി മമ്മൂട്ടി ചിത്രം ഭ്രമയുഗം. റിലീസ് ചെയ്തു 11 ദിവസങ്ങള്‍ കൊണ്ടാണ് ഭ്രമയുഗം ഈ നേട്ടം കൈവരിച്ചത്. 50 കോടി ക്ലബില്‍ കയറുന്ന ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെന്ന നേട്ടവും ഭ്രമയുഗത്തിനു സ്വന്തം. കേരളത്തിനു പുറത്തും മികച്ച കളക്ഷനാണ് ഭ്രമയുഗത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

തുടര്‍ച്ചയായി മൂന്ന് വര്‍ഷം 50 കോടി ക്ലബില്‍ കയറുന്ന താരമെന്ന അപൂര്‍വ്വ നേട്ടവും ഇതോടെ മമ്മൂട്ടി സ്വന്തം പേരിലാക്കി. 2022, 2023, 2024 വര്‍ഷങ്ങളില്‍ മമ്മൂട്ടിക്ക് 50 കോടി സിനിമകള്‍ ഉണ്ട്. ഭീഷ്മപര്‍വ്വം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് നേരത്തെ 50 കോടി ക്ലബില്‍ സ്ഥാനം പിടിച്ച മമ്മൂട്ടി ചിത്രങ്ങള്‍.

Bramayugam

ഭ്രമയുഗത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കൊടുമണ്‍ പോറ്റി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. റെഡ് റെയ്ന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം.

അനില മൂര്‍ത്തി

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

8 hours ago