Categories: latest news

അച്ഛനാണ് എന്നെ തകര്‍ത്തത്: വനിത വിജയകുമാര്‍

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍. പ്രമുഖ തമിഴ്‌നടനായ വിജയകുമാറിന്റെ മകള്‍ കൂടിയാണ് വനിത. ഒരു കാലത്ത് തമിഴ് സിനിമയിലും മലയാളം സിനിമയിലും നിറഞ്ഞു നിന്നിരുന്നു.

താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുള വിജയകുമാറിന്റെയും മകളായ വനിത പക്ഷെ ഇപ്പോള്‍ കുടുംബവുമായി നല്ല രസത്തിലല്ല. സഹോദരങ്ങളും അച്ഛന്‍ വിജയകുമാറുമൊന്നും വനിതയുമായും മക്കളുമായും യാതൊരു വിധത്തിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നുമില്ല.

ഇപ്പോഴിതാ പിതാവിനെ പറ്റി വനിത പറഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. തന്റെ അച്ഛന്‍ കാരണമാണ് ജീവിതം തകര്‍ന്നതെന്ന വിവാദ പരാമര്‍ശമാണ് വനിത ആരോപച്ചിരുന്നത്. നടിയുടെ പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഒരു അഭിമുഖത്തില്‍ അച്ഛന്‍ അദ്ദേഹന്റെ മക്കളുടെ പേരുകള്‍ പറഞ്ഞു. അതില്‍ കവിത, അനിത, അരുണ്‍ വിജയ്, പിന്നെ പ്രീത, ശ്രീദേവി.. എന്നിങ്ങനെ മക്കളുടെ പേരുകളെല്ലാം പറഞ്ഞെങ്കിലും എന്റെ പേര് മാത്രം പറഞ്ഞില്ല. മൂത്ത മകള്‍ എന്ന നിലയില്‍ എന്റെ പേര് മനഃപൂര്‍വ്വം അദ്ദേഹം പറയാതിരുന്നതാണ്. അച്ഛന്‍ പറയുന്നത് കേട്ടിരുന്ന ഒരേയൊരു കുട്ടിയാണ് ഞാന്‍. പക്ഷേ അച്ഛനാണ് എന്റെ ജീവിതം മോശമാക്കിയത്. ഞാന്‍ എന്റെ ഇഷ്ടത്തിന് പോയിരുന്നെങ്കില്ഡ എന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു എന്നും വനിത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

8 hours ago